Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജമ്മുകശ്‌മീരിൽ ദുബായ് മോഡൽ വികസനം, ഇന്ത്യയുമായി നിക്ഷേപ കരാറിൽ ഏർപ്പെട്ട് ദുബായ്

ജമ്മുകശ്‌മീരിൽ ദുബായ് മോഡൽ വികസനം, ഇന്ത്യയുമായി നിക്ഷേപ കരാറിൽ ഏർപ്പെട്ട് ദുബായ്
, ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (20:52 IST)
ജമ്മു കശ്‌മീരിൽ അടിസ്ഥാന സൗകര്യനിർമാണങ്ങൾക്ക് ദുബായുമായി കരാറിൽ ഏർപ്പെട്ട് കേന്ദ്രസർക്കാർ. കരാർ തുക ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുകയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് ഒരു വിദേശ ഭരണകൂടം കശ്മീരിൽ നിക്ഷേപ കരാറിൽ ഏർപ്പെടുന്നത്.
 
വ്യവസായ പാർക്കുകൾ,ഐടി ടവറുകൾ, ലോജിസ്റ്റിക് സെന്ററുകൾ,മെഡിക്കൽ കോളേജുകൾ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ കരാറിന്റെ ഭാഗമായി നിർമിക്കും. വികസന മുന്നേറ്റത്തിലൂടെ സഞ്ചരിക്കുന്ന ജമ്മുകശ്മീരിന്റെ വേഗത ലോകം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൂഗിളിന് വൻ തിരിച്ചടി, വരുമാനത്തിന്റെ 20 ശതമാനം പിഴയടയ്ക്കണമെന്ന് ഉത്തരവ്