Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴയ പോലെ ഇനി ഊട്ടി- കൊടൈക്കാനാൽ യാത്രകൾ പറ്റില്ല, ഇന്ന് മുതൽ ഇ - പാസ് നിർബന്ധം

പഴയ പോലെ ഇനി ഊട്ടി- കൊടൈക്കാനാൽ യാത്രകൾ പറ്റില്ല, ഇന്ന് മുതൽ ഇ - പാസ് നിർബന്ധം

അഭിറാം മനോഹർ

, ചൊവ്വ, 7 മെയ് 2024 (14:01 IST)
സഞ്ചാരികളുടെ കടുത്ത തിരക്ക് കണക്കിലെടുത്ത് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് ഇ - പാസ് നിര്‍ബന്ധമാക്കി തമിഴ്നാട്. epass.tnega.org എന്ന വെബ്‌സൈറ്റ് വഴിയാണ് ഇ പാസിന് രജിസ്റ്റര്‍ ചെയ്യേണ്ടത്. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ - പാസ് വേണം. ഊട്ടിയിലേക്ക് പോകുന്ന മലയോരപാതകളില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണ് ഇ - പാസ് നിര്‍ബന്ധമാക്കിയത്,
 
11,500 കാറുകളും 6,500 ഇരുചക്രവാഹനങ്ങളും ഉള്‍പ്പടെ പ്രതിദിനം ഇരുപതിനായിരത്തിനും മുകളില്‍ വാഹനങ്ങളാണ് ഇവിടങ്ങളില്‍ എത്തുന്നത്. ഇതിനെ തുടര്‍ന്നാണ് ഇ- പാസ് വിതരണത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സ്ഥാപിക്കാന്‍ കോടതി ജില്ലാ- കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. മെയ് 7 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കാണ് ഇ - പാസ് നിര്‍ബന്ധമാക്കിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി