ഇന്ത്യയില്‍ കൊവിഡ് മൂന്നാംതരംഗം ഓഗസ്റ്റ് അവസാനത്തോടെ എത്തും. എന്നാല്‍ ഇത് രണ്ടാംതരംഗത്തിന്റെ അത്രയും ഗുരുതരമായിരിക്കില്ലെന്ന് ഐസിഎംആറിലെ എപ്പിഡെമോളജി വിഭാഗം തലവന്‍ ഡോക്ടര്‍ സമിരാന്‍ പാണ്ഡ പറഞ്ഞു. കൊവിഡ് മൂന്നാംതരംഗത്തില്‍ വില്ലനാകാന്‍ ഡല്‍റ്റ വകഭേദത്തിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊവിഡ് മഹാമാരി മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പുതിയ മുന്നറിയിപ്പ്. ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്നാണ് കരുതുന്നത്. അല്ലെങ്കില്‍ ഇതിനോടകം അത് വ്യാപിച്ചു കഴിഞ്ഞു. കൊറോണ വൈറസ് വികസിച്ചുകൊണ്ടേയിരിക്കുകയാണ് അതിന്റെ ലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകേഭദങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.