Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈംഗികശേഷി വർധിക്കുമെന്ന് പ്രചാരണം, ആന്ധ്രയിൽ കഴുത ഇറച്ചിക്ക് വൻ ഡിമാൻഡ്, കിലോയ്‌ക്ക് 600 രൂപ മുതൽ

ലൈംഗികശേഷി വർധിക്കുമെന്ന് പ്രചാരണം, ആന്ധ്രയിൽ കഴുത ഇറച്ചിക്ക് വൻ ഡിമാൻഡ്, കിലോയ്‌ക്ക് 600 രൂപ മുതൽ
, വ്യാഴം, 4 മാര്‍ച്ച് 2021 (20:32 IST)
ആന്ധ്രാപ്രദേശിൽ വ്യാപകമായി കഴുതകളെ കശാപ്പ് ചെയ്‌ത് മാംസം വിൽപനയ്‌ക്കെത്തിക്കുന്നു. കുപ്രചാരണങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ചാണ് കഴുത മാംസം വൻതോതിൽ വിറ്റഴിക്കുന്നതെന്നാണ് റിപ്പോർട്ട്. മാംസ വിപണിയുമായി ബന്ധപ്പെട്ട് ക്രിമിനൽ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
 
2001ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡപ്രകാരം ആന്ധ്രയിൽ കഴുതമാംസത്തിന്റെ കശാപ്പും വിൽപ്പനയും നിയമവിരുദ്ധമാണ്. എന്നാൽ ആസ്‌ത്‌മ, പുറം വേദന തുടങ്ങിയവയ്‌ക്ക് കഴുത മാംസം ഉത്തമമാണെന്ന പ്രചാരണത്തോടെ മാംസ വിപണി ശക്തമായിരിക്കുകയാണ്. കഴുത മാംസം കഴിച്ചാൽ ലൈംഗികശേഷി വർധിക്കുമെന്ന പ്രചാരണത്തോടെയാണ് ഇറച്ചിയുടെ മാർക്കറ്റ് ഉയർന്നത്.
 
നിലവിൽ കഴുത ഇറച്ചി കിലോയ്‌ക്ക് 600 രൂപ മുതലാണ് ആന്ധ്രയിൽ ഈടാക്കുന്നത്. കശാപ്പിനായി കൊണ്ടുവരുന്ന പ്രായപൂർത്തിയായ കഴുതയ്‌ക്ക് 15,000 മുതൽ 20,000 രൂപ വരെ നൽകണം. ആന്ധ്രയിൽ ഇറച്ചിക്കായി കഴുതയെ കശാപ്പ് ചെയ്യുന്നത് ക്രമാതീതമായി വർധിച്ചതായാണ് വിവരം. ഇതോടെ കഴുതകളുടെ കശാപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നിരവധി മൃഗസംരക്ഷണപ്രവർത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിന് സ്റ്റേ: സർക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ചെന്നിത്തല