Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശശികലയ്‌ക്ക് എതിരെ കടുത്ത നടപടിയുമായി ഇ‌പിഎസ്: 400 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി

ശശികലയ്‌ക്ക് എതിരെ കടുത്ത നടപടിയുമായി ഇ‌പിഎസ്: 400 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി
, ചൊവ്വ, 9 ഫെബ്രുവരി 2021 (19:57 IST)
പാർട്ടിയിലെ ശക്തിപ്രകടനത്തിന് പിന്നാലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്ന ശശികലയ്ക്ക് എതിരെ നടപടി കടുപ്പിച്ച് ഇപിഎസ്. ശശികലയുടെ 400 കോടിയുടെ സ്വത്ത് കൂടി തമിഴ്‍നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. തൂത്തുക്കുടിയിലെ 800 ഏക്കര്‍ ഭൂമി സര്‍ക്കാർ ഏറ്റെടുക്കുകയും ചെയ്‌തു. 24 മണിക്കൂറിനിടെ 650 കോടിയുടെ സ്വത്താണ് സർക്കാർ കണ്ടുകെട്ടിയത്.
 
അതേസമയം അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എന്ന് അവകാശപ്പെട്ട് പാര്‍ട്ടി യോഗം വിളിക്കാനാണ് ശശികലയുടെ നീക്കം. ഇതിന് 123 എംഎൽഎ‌മാർ പിന്തുണ അറിയിച്ചതാണ് അവകാശവാദം. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ശേഷം പാര്‍ട്ടി ആസ്ഥാനവും ജയ സമാധി റാലി നടയും ശശികല സന്ദർശിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപിയെ നേരിടാൻ സൈബർ പോരാളികളെ തേടി രാഹുൽഗാന്ധി, അഞ്ച് ലക്ഷം പേരെ നിയമിക്കും