Select Your Language

Notifications

webdunia
webdunia
webdunia
webdunia

2018ന് ശേഷം വിദേശരാജ്യങ്ങളില്‍ 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടതായി കേന്ദ്രം

Education India News

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 ഡിസം‌ബര്‍ 2023 (11:13 IST)
2018ന് ശേഷം വിദേശരാജ്യങ്ങളില്‍ 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടതായി കേന്ദ്രം. പലകാരണങ്ങള്‍ കൊണ്ടുമാണ് മരണം സംഭവിച്ചിട്ടുള്ളത്. ഇതില്‍ ആക്‌സിഡന്റ്, കൊലപാതകം, രോഗം എന്നീ കാരണങ്ങള്‍ ഉള്‍പ്പെടുന്നു. 34 രാജ്യങ്ങളില്‍ കാനഡയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. ഈ കാലയളവില്‍ 91 വിദ്യാര്‍ത്ഥികളാണ് ഇവിടെ മരിച്ചത്. 
 
രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന് വിദേശകാര്യമന്ത്രി വി മുരളീധരന്‍ മറുപടി നല്‍കിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. കാനഡയ്ക്ക് പുറമെ യുകെയില്‍ 48 വിദ്യാര്‍ത്ഥികളും റഷ്യയില്‍ 40 പേരും അമേരിക്കയില്‍ 36പേരും ആസ്‌ട്രേലിയയില്‍ 35പേരും ജര്‍മനിയില്‍ 20 പേരും മരണപ്പെട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ണാടകയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം