Select Your Language

Notifications

webdunia
webdunia
webdunia
webdunia

Eid al-Adha 2022, Bakrid History: ബക്രീദിന് മുസ്ലിങ്ങള്‍ മൃഗങ്ങളെ ബലി കഴിക്കുന്ന വിശ്വാസം എന്തുകൊണ്ട്?

Eid al-Adha 2022, Bakrid History: ബക്രീദിന് മുസ്ലിങ്ങള്‍ മൃഗങ്ങളെ ബലി കഴിക്കുന്ന വിശ്വാസം എന്തുകൊണ്ട്?
, ഞായര്‍, 10 ജൂലൈ 2022 (08:06 IST)
Eid al Adha, Bakrid 2022: ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ വിശ്വാസ നിറവിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ബലിപെരുന്നാള്‍ അഥവാ ബക്രീദ്. അതേസമയം, ഇന്ത്യയില്‍ ജൂലൈ 10 ഞായറാഴ്ചയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. 
 
വലിയ പെരുന്നാള്‍, ഈദ് അല്‍ അദ്ഹ, ബക്രീദ്, ബലിപെരുന്നാള്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ ഈ ദിവസം അറിയപ്പെടുന്നു. അതില്‍ ബലിപെരുന്നാള്‍ എന്ന് പറയുന്നതിനു പിന്നില്‍ ഒരു വലിയ വിശ്വാസ ചരിത്രമുണ്ട്. 
 
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായേലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ദൈവ പ്രീതിക്കായി ബലി സമര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍. പിന്നീട് മകന് പകരം അല്ലാഹുവിന്റെ തന്നെ കല്‍പ്പന പ്രകാരം മൃഗത്തെ ബലി കഴിക്കുകയാണ് ഇബ്രാഹിം നബി ചെയ്തത്. 
 
അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. മൃഗത്തെ ബലി കൊടുത്ത് ഓര്‍മ പുതുക്കുന്ന പെരുന്നാള്‍ ആയതുകൊണ്ട് ബക്രീദ് എന്നും ഈ ദിവസം അറിയപ്പെടുന്നു. ഖുര്‍ആനിലെ ഈ സംഭവത്തെ അനുസ്മരിക്കുന്നതിനാല്‍ ഈദ് അല്‍ അദ്ഹ ദിവസം മുസ്ലിങ്ങള്‍ മൃഗബലി കഴിച്ചാണ് തങ്ങളുടെ വിശ്വാസം പുതുക്കുന്നത്. അങ്ങനെയാണ് ബലിപെരുന്നാള്‍ എന്ന പേര് ചരിത്രത്തില്‍ ഇടംനേടിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ പെട്രോള്‍ നീക്കം ചെയ്യുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി