Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരുന്നാള്‍ നാളെ; സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

പെരുന്നാള്‍ നാളെ; സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്

തിരുവനന്തപുരം , ശനി, 23 മെയ് 2020 (12:02 IST)
ഞായറാഴ്ച പെരുന്നാളായതിനാല്‍ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ചില ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്നുള്ള പെരുന്നാള്‍ നമസ്‌കാരം ഇക്കുറി ഒഴിവാക്കിയത് സമൂഹത്തിന്റെ സുരക്ഷയും താല്‍പര്യവും കണക്കിലെടുത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
ഇന്നുരാത്രി ഒന്‍പതുമണിവരെ കടകള്‍ തുറക്കാം. പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ടശേഷം രാത്രി കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്. എന്നാല്‍ രാത്രി നിയന്ത്രണം അതിനു തടസ്സമാകും. ഇത് കണക്കിലെടുത്ത് ഇന്ന് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പതു മണി വരെ തുറക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് 97 വിമാനസർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ