Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്ധ്രയില്‍ ക്ഷേത്രമതില്‍ തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു

മതില്‍ തകരാന്‍ കാരണമായത് കഴിഞ്ഞ ദിവസം പെയ്ത മഴയാണെന്നാണ് നിഗമനം.

Eight killed in temple wall collapse

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 ഏപ്രില്‍ 2025 (10:27 IST)
ആന്ധ്രയില്‍ ക്ഷേത്രമതില്‍ തകര്‍ന്ന് എട്ടുപേര്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രി വിശാഖപട്ടണത്തിനടുത്തുള്ള സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ടിക്കറ്റ് കൗണ്ടറിന് അടുത്തുള്ള മതിലാണ് തകര്‍ന്നുവീണ് അപകടം ഉണ്ടായത്. നാല് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. മതില്‍ തകരാന്‍ കാരണമായത് കഴിഞ്ഞ ദിവസം പെയ്ത മഴയാണെന്നാണ് നിഗമനം.
 
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ വിശാഖപട്ടണം കിംഗ് ജോര്‍ജ് ആശുപത്രിയിലേക്ക് മാറ്റി. മതില്‍ തകര്‍ന്നു വീണതിന് പിന്നാലെ ആളുകള്‍ പരിഭ്രാന്തരായി ചിതറി ഓടിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Pakistan: 36 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ സൈനിക നടപടിക്കു സാധ്യത; പേടിച്ചുവിറച്ച് പാക്കിസ്ഥാന്‍ ! പുലര്‍ച്ചെ യോഗം വിളിച്ചു