Publish Date: Wed, 29 Mar 2023 (10:15 IST)
Updated Date: Wed, 29 Mar 2023 (10:17 IST)
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. 11.30ന് നടക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയാന്‍ സാധിക്കുന്നത്. അതേസമയം ഇതോടൊപ്പം വയനാട് ഉപതിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടും ഇന്ന് അറിയാന്‍ സാധിക്കും. വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചിക്കുന്നെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി എന്ന അറിയിപ്പ് ലോക്‌സഭാ സെക്രട്ടറിയേറ്റ് കഴിഞ്ഞദിവസം തിരഞ്ഞെടുത്തു കമ്മീഷനെ അറിയിച്ചിരുന്നു.