തെരഞ്ഞെടുപ്പ് തനിക്കൊരു വിഷയമല്ല; കര്‍ഷകരുടെ ക്ഷേമമാണ് തനിക്ക് വലുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി
തെരഞ്ഞെടുപ്പ് തനിക്കൊരു വിഷയമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
തെരഞ്ഞെടുപ്പുകള്‍ തനിക്കൊരു വിഷയമല്ലെന്നും കര്‍ഷകരുടെ ക്ഷേമം മാത്രമാണ് തന്നെ അലട്ടുന്ന പ്രശ്നമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് മോഡി ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.
തന്നെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പുകള്‍ തനിക്കൊരു പ്രശ്നമല്ല, തെരഞ്ഞെടുപ്പിനേക്കാള്‍ താന്‍ പ്രധാന്യം നല്കുന്നത് കര്‍ഷകരുടെ ക്ഷേമത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോള്‍ ആയിരുന്നു പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.
രാജ്യത്ത് നോട്ട് അസാധുവാക്കിയത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടു കൊണ്ടാണെന്നും ഇതൊരു രാഷ്‌ട്രീയ നീക്കമാണെന്നും ആരോപണമുണ്ടായിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനു മറുപടിയായാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.
സര്‍ക്കാരിന്റെ പെട്ടെന്നുള്ള തീരുമാനത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. എല്ലാവരോടും അവരുടെ മൊബൈല്‍ ഫോണുകള്‍ സാമ്പത്തിക വിനിമയത്തിന് ഉപയോഗിക്കാന്‍ ജനങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്നത്തെ സാങ്കേതികവിദ്യ മൊബൈല്‍ ഫോണ്‍ വഴി നിങ്ങള്‍ക്ക് സാമ്പത്തിക ഇടപാട് നടത്താന്‍ പ്രാപ്‌തരാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.