സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ മുസ്ലീം ലീഗ്. മുസ്ലീം വ്യക്തിനിയമത്തിനെതിരെയുള്ള കടന്നുകയറ്റമാണിതെന്നും നീക്കത്തിഉൽ നിന്നും പിന്മാരണമെന്നും ലീഗ് ആവശ്യപ്പെട്ടു. പാർലമെന്റിൽ വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് എംപിമാർ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തിര പ്രമേയ നോട്ടീസ് നൽകി.
കേന്ദ്രസർക്കാരിന്റെ നീക്കം ഭരണഘടനാപരമായ അവകാശങ്ങളെക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും വിവാഹപ്രായം ഉയർത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഏകീകൃത സിവിൽ കോഡിലേക്കുള്ള കാൽവെയ്‌പ്പാണിതെന്ന് സംശയമുണ്ടെന്നും ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
വിവാഹം,വിവാഹമോചനം,സ്വത്തവകാശം ഇത്തരം കാര്യങ്ങൾ ശരിയത്തുമായി ബന്ധപ്പെട്ടതാണ്. മുസ്ലീം പേഴ്‌സണൽ ലോയ്ക്ക് ഭരണഘടനാപരമായ സംരക്ഷണം ഉണ്ടെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.