പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് വിട്ടതോടെ ജെലം നദിയില്‍ വെള്ളപ്പൊക്കമുണ്ടാവുകയും പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തു. ഇന്ത്യയുടെ അപ്രതീക്ഷിതമായ നീക്കത്തില്‍ മിന്നല്‍ പ്രളയമുണ്ടായതോടെ ചിലയിടങ്ങളില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടതായി വന്നു.
സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ നടപടിയാണിത്. പാകിസ്ഥാന് ഇനി മുതല്‍ പ്രളയ അലര്‍ട്ടുകള്‍ കൈമാറില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ അപ്രതീക്ഷിതമായ നീക്കമുണ്ടായത്. അതേസമയം നിയന്ത്രണരേഖയിലെ പാക് പ്രകോപനം തുടരുകയാണ്. റാം പൂര്‍, തുട് മാരി സെക്ടറുകള്‍ക്ക് സമീപം വെടിവെയ്പ്പുണ്ടായതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോ 14 ഭീകരരുടെ പട്ടിക തയ്യാറാക്കി.ബൈസരണില്‍ ആക്രമണത്തിന് സഹായം നല്‍കിയവരുടെയും നിലവില്‍ സംസ്ഥാനത്തിന് അകത്തുള്ളവരുമായ ഭീകരരുടെയും പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്.
ശ്രീനഗറിലും ഭീകരര്‍ക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. അനത് നാഗിനും പുല്‍വാമയ്ക്കും പിന്നാലെയാണ് ശ്രീനഗറിലും തെരച്ചില്‍ ശക്തമാക്കിയത്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന 60 ലധികം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.