Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ 'റൺ ഫോർ റിയോ' പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

2020 ഒളിമ്പിക്സിന് എല്ലാ ജില്ലയില്‍ നിന്നും താരങ്ങളുണ്ടാകണമെന്നു പ്രധാനമന്ത്രി

റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ 'റൺ ഫോർ റിയോ' പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ന്യൂഡൽഹി , ഞായര്‍, 31 ജൂലൈ 2016 (10:38 IST)
റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ 'റൺ ഫോർ റിയോ' പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യന്‍ അത്‌ലറ്റുകള്‍ ലോകത്തിന്റെ ഹൃദയം കീഴടക്കുമെന്നും വളരെ കഷ്ടതകള്‍ സഹിച്ചാണ് നമ്മുടെ താരങ്ങള്‍ ഈ നിലയിലെത്തിയതെന്നും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ അവര്‍ പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ഡൽഹി  ഇന്ത്യാ ഗേറ്റിനു സമീപം മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. കേവലം വിനോദം എന്നതിനപ്പുറം അടുത്ത ഒളിപിംക്‌സ് ലക്ഷ്യമിട്ട് കായികരംഗത്ത് യുവാക്കള്‍ക്ക് മികച്ച പരിശീലനം നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന എല്ലാ അത്ലറ്റുകൾക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.
 
2020-ലെ ടോക്യോ ഒളിപിംക്‌സില്‍ രാജ്യത്തെ എല്ലാ ജില്ലയ്ക്കും പ്രാതിനിധ്യമുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ കായികരംഗത്തിന്റെ വികസനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും