Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദി തുടരും; എൻഡിഎ ഭരണം നിലനിർത്തുമെന്ന് സർവേ ഫലങ്ങൾ; കേരളത്തിൽ യുഡിഎഫ്, യുപിയിൽ ബിജെപിക്ക് തിരിച്ചടി

പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലസൂചികകളില്‍ ഭൂരിഭാഗവും എന്‍ഡിഎ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രവചിക്കുന്നു.

മോദി തുടരും; എൻഡിഎ ഭരണം നിലനിർത്തുമെന്ന് സർവേ ഫലങ്ങൾ; കേരളത്തിൽ യുഡിഎഫ്, യുപിയിൽ ബിജെപിക്ക് തിരിച്ചടി
, തിങ്കള്‍, 20 മെയ് 2019 (08:14 IST)
എന്‍ഡിഎ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വരുമെന്ന് സൂചനകള്‍ നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങൾ. പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലസൂചികകളില്‍ ഭൂരിഭാഗവും എന്‍ഡിഎ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രവചിക്കുന്നു. നാല് ഫലങ്ങളില്‍ ടൈംസ് നൗ ആണ് എന്‍ ഡി എയ്ക്ക് കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്.
 
306 സീറ്റുകള്‍ മുന്നണി നേടുമെന്നാണ് അവരുടെ വിലയിരുത്തില്‍. അതേ സമയം യുപിഎ 132 സീറ്റുകളും മറ്റുള്ള കക്ഷികള്‍ 104 സീറ്റുകളും നേടും. റിപ്പബ്ലിക് 287 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് നല്‍കുന്നത്. 128 സീറ്റുകള്‍ യുപിഎയ്ക്കും 127 സീറ്റുകള്‍ മറ്റുള്ളവര്‍ക്കും പ്രവചിക്കുന്നു. ന്യൂസ് എക്‌സ് 298 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് നല്‍കുന്നത്. 118 സീറ്റുകള്‍ യുപിഎയ്ക്കും.
 
മറ്റുള്ളവര്‍ക്ക് 126 സീറ്റുകള്‍ കിട്ടും. സീ വോട്ടറുടെ പ്രവചനം എന്‍ഡിഎ 287 യുപിഎ 128 മറ്റുള്ളവര്‍ 127 എന്നിങ്ങനെയാണ്. ആജ് തക്ക് 220-260 സീറ്റുകളാണ് എന്‍ഡിഎ മുന്നണിയ്ക്ക് കരുതുന്നത്. 80-100 സീറ്റുകള്‍ യുപിഎയ്ക്കും 140-160 സീറ്റുകള്‍ മറ്റുള്ളവര്‍ക്കും ആജ് തക്ക് നല്‍കുന്നു. കേരളത്തില്‍ യുഡിഎഫിന് 15 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് ഭൂരിഭാഗം സര്‍വ്വെകള്‍ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് അഞ്ച് വരെ സീറ്റുകള്‍ ലഭിക്കാം.
 
ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അഞ്ച് സര്‍വ്വെകള്‍ പ്രവചിക്കുന്നുണ്ട്.ഇതുവരെ വന്ന സര്‍വ്വെ ഫലങ്ങള്‍ വച്ച് നോക്കുമ്പോള്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാന്‍ പ്രയാസമാണ്. അതേസമയം എന്‍ഡിഎയ്ക്ക് സര്‍ക്കാരുണ്ടാക്കാനാവുമെന്ന വിധത്തിലാണ് ഭൂരിഭാഗം സര്‍വ്വെ ഫലങ്ങളും പറയുന്നത്. അതേ സമയം യുപിയുടെ കാര്യത്തില്‍ എതാണ്ട് എല്ലാ സര്‍വ്വെകളും ബിജെപിയ്ക്ക് വന്‍ തിരിച്ചടി പ്രവചിക്കുന്നു. തെക്കേ ഇന്ത്യയില്‍ കര്‍ണാടകയില്‍ ബിജെപി വന്‍ തിരിച്ചു വരവു നടത്തുമെന്നാണ് പ്രവചനം.
 
തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും പ്രവചനമുണ്ട്.ഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്നും രാജ്യതലസ്ഥാനം ബിജെപി തൂത്തുവരുമെന്നും സര്‍വ്വെഫലമുണ്ട്.മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി എന്‍ ഡി എ മുന്നണി തിരിച്ചുവരവ് നടത്തുമെന്നാണ് വിലയിരുത്തൽ. സിഎന്‍ എല്‍ ന്യൂസ് സര്‍വേ കേരളത്തില്‍ എല്‍ഡിഎഫിന് 11 മുല്‍ 13 സീറ്റ് വരെ പ്രവചിക്കുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊടുങ്ങല്ലൂരിൽ പൊലീസുകാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ