Webdunia - Bharat's app for daily news and videos

Install App

എക്‌സിറ്റ്‌പോളുകൾ പലതും പറയും; അതുകേട്ട് തളരരുത്: പ്രവർത്തകരോട് പ്രിയങ്കാ ഗാന്ധി

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള റെക്കോര്‍ഡഡ് ഓഡിയോ മെസേജ് വഴിയാണ് പ്രിയങ്ക സന്ദേശം പങ്കുവച്ചത്.

Webdunia
ചൊവ്വ, 21 മെയ് 2019 (08:27 IST)
എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കണ്ട് തളരരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉന്മേഷം കെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് അവയെന്നും ജാഗ്രത കൈവിടാതെ വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കണമെന്നും അവർ വ്യക്തമാക്കി. 
 
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള റെക്കോര്‍ഡഡ് ഓഡിയോ മെസേജ് വഴിയാണ് പ്രിയങ്ക സന്ദേശം പങ്കുവച്ചത്. എക്‌സിറ്റ് പോളിനും മറ്റ് അപവാദപ്രചരണങ്ങള്‍ക്കും ഇരയാകാന്‍ നില്‍ക്കരുതെന്നും അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉന്മേഷം കെടുത്താന്‍ പ്രചരിപ്പിക്കുന്നതാണെന്നുമാണ് സന്ദേശത്തിലെ പ്രിയങ്കയുടെ വാക്കുകള്‍. 
 
“എക്‌സിറ്റ് പോളും അപവാദപ്രചരണങ്ങളും കേട്ട് തളരരുത്. അവ നിങ്ങളുടെ ഉന്മേഷം കെടുത്താന്‍ സൃഷ്ടിച്ചിട്ടുള്ളതാണ്. ഇതെല്ലാം കൊണ്ടുതന്നെ നിങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നത് കൂടുതല്‍ പ്രധാനപ്പെട്ടതാകുന്നു. സ്‌ട്രോംഗ് റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ജാഗ്രതയോടെ തുടരണം. ഞങ്ങളുടെയും നിങ്ങളുടെയും കഠിനാധ്വാനം ഫലം നേടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്”,  പ്രിയങ്ക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാനിൽ മിന്നൽ പ്രളയം; 48 മണിക്കൂറിനിടെ 321 പേർ മരിച്ചു

K Muraleedharan vs Pamaja Venugopal: ചേട്ടനോടു മത്സരിക്കാന്‍ പത്മജ; രാജേഷിനെ എവിടെ മത്സരിപ്പിക്കും?

Suresh Gopi: സുരേഷ് ഗോപി രാജ്യദ്രോഹി, കുമ്പിടി ഗോപി എന്നാണ് ഇനി വിളിക്കേണ്ടത്: പരിഹസിച്ച് വി കെ സനോജ്

ഓണം വരവായി, ഇന്ന് ചിങ്ങം ഒന്ന്; മലയാളത്തിന് ഇന്ന് പുതുനൂറ്റാണ്ടും

Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച്, 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments