ഉന്നാവ് പീഡനം: സെൻഗാറിന് ജീവപര്യന്തം, 25 ലക്ഷം രൂപ പിഴ
ബിജെപി നേതാവും ഉന്നാവോ മുൻ എംഎൽഎയുമാണ് ഇയാൾ. ജീവിതാവസാനം വരെയാണ് തടവു ശിക്ഷ.
ഉന്നാവോ ബലാത്സംഗ കേസിൽ കുൽദീപ് സിംങ് സെൻഗാറിന് ജീവപര്യന്തം. 25 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. ബിജെപി നേതാവും ഉന്നാവോ മുൻ എംഎൽഎയുമാണ് ഇയാൾ. ജീവിതാവസാനം വരെയാണ് തടവു ശിക്ഷ.
10 ലക്ഷം രൂപ പീഡനത്തിന് ഇരയായ പെൺകുട്ടിക്കും 15 ലക്ഷം രൂപ കോടതി ചിലവുമാണ് നൽകേണ്ടത്. സെൻഗാർ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ജോലി വാഗ്ദാനം ചെയ്ത എംഎൽഎ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്.
സെന്‍ഗറിന് ഒരു മകളുണ്ടെന്നും മകളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് കണ്ടെത്തുന്നത് അദ്ദേഹമാണെന്നും അതിനാല്‍ വലിയ പിഴ ചുമത്തിയാലും ശിക്ഷ ചുമത്തിയാലും അത് ആ മകളോടുള്ള നീതി നിഷേധമാകുമെന്നുമായിരുന്നു സെന്‍ഗറിന്റെ അഭിഭാഷകന്‍ വാദിച്ചത്.