ഉത്തർപ്രദേശിൽ വീണ്ടും ക്രൂരത; ബലാത്സംഗം; ആസിഡ് ആക്രമണം; ഗുരുതര പരിക്കുമായി യുവതി
ആസിഡ് ആക്രമണത്തിൽ സാരമായി പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Publish Date: Sun, 08 Dec 2019 (15:42 IST)
Updated Date: Sun, 08 Dec 2019 (15:44 IST)
ഉത്തർപ്രദേശിൽ ഉന്നാവ് പെൺകുട്ടിക്ക് സമാനമായി വീണ്ടും ക്രൂരത. ബലാത്സംഗ പരാതി പിൻവലിക്കാൻ വിസമ്മതിച്ച യുവതിക്കുനേരെ പ്രതികൾ ആസിഡ് ആക്രമണം നടത്തി. ആസിഡ് ആക്രമണത്തിൽ സാരമായി പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉത്തർപ്രദേശിലെ മുസഫർപൂരിലാണ് സംഭവം. നാല് പ്രതികൾ രണ്ടു ദിവസം മുൻപ് രാത്രി യുവതിയുടെ വീട്ടിലെത്തി ബലാത്സംഗ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. യുവതി വിസ്സമ്മതച്ചതോടെയാണ് ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലാണ്. അവരെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.