Webdunia - Bharat's app for daily news and videos

Install App

'ഇത് അധഃപതനം, ഏകാധിപത്യം, ജനാധിപത്യത്തിന്റെ കൊലപാതകം'; കശ്മീർ വിഷയത്തിൽ തുറന്നടിച്ച് കമൽഹാസൻ

പ്രതിപക്ഷ നേതാക്കളെ പോലും അടച്ചിട്ട് സര്‍ക്കാര്‍ നടത്തിയ നടപടികള്‍ ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2019 (08:33 IST)
കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ ശക്തമായി അപലപിച്ച് ‘മക്കള്‍ നീതി മയ്യം’ നേതാവ് കമല്‍ഹാസന്‍. ഒന്നാം മോദി സര്‍ക്കാരില്‍ നോട്ടുനിരോധനമായിരുന്നെങ്കില്‍ ഇന്ന് 370 എടുത്തു കളഞ്ഞിരിക്കുകയാണ്, അങ്ങേയറ്റം ഏകാധിപത്യപരവും പ്രതിലോമകരവുമാണ് നടപടിയെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370നും 35 എയ്ക്കും ഒരു തുടക്കമുണ്ടെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റം വരണമെന്നുണ്ടെങ്കില്‍ കൂടിയാലോചനകളിലൂടെയാവണം. പക്ഷെ പ്രതിപക്ഷ നേതാക്കളെ പോലും അടച്ചിട്ട് സര്‍ക്കാര്‍ നടത്തിയ നടപടികള്‍ ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.
 
കശ്മീര്‍ വിഷയത്തില്‍ കനത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കമല്‍ഹാസന്റെ പ്രതികരണം. അതിനിടെ വീട്ടു തടങ്കലിലായിരുന്ന ഉമര്‍അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും വീടുകളില്‍ നിന്ന് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതിനാല്‍ കശ്മീരില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. കശ്മീരിലെ മാധ്യമങ്ങളുടെയെല്ലാം ഓണ്‍ലൈന്‍ എഡിഷനുകളില്‍ ഇന്നലെയാണ് അവസാനമായി വാര്‍ത്ത അപ്ഡേഷന്‍ നടന്നിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പടര്‍ന്നു പിടിക്കുന്നതരത്തിലുള്ള വൈറസുകളെ ഒന്നും ചൈനയില്‍ കണ്ടെത്തിയിട്ടില്ല; പക്ഷെ മലയാളികള്‍ ശ്രദ്ധിക്കണം

69മത് കലോത്സവത്തിന് തുടക്കമായി; അഞ്ചുദിവസം അനന്തപുരിയില്‍ അരങ്ങേറുന്നത് 249 മത്സരയിനങ്ങള്‍

ചൈനയില്‍ നിന്നും പുത്തന്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

അടുത്ത ലേഖനം
Show comments