'മെഹ്‌ബൂബയെ ഭീകരവാദിയായി പ്രഖ്യാപിച്ച് തുറങ്കിലടയ്ക്കണം'; വിവാദ പരാമർശവുമായി ശിവസേന

കശ്‍മീരിലെ സൈനിക വിന്യാസത്തിന് എതിരെ മുഫ്‍തിയുടെ പരാമര്‍ശങ്ങളാണ് ശിവസേനയുടെ പരാമര്‍ശത്തിന് പിന്നിൽ.

തിങ്കള്‍, 5 ഓഗസ്റ്റ് 2019 (14:45 IST)
മുന്‍ ജമ്മുകശ്‍മീര്‍ മുഖ്യമന്ത്രി മെഹ്‍ബൂബ മുഫ്‍തിയെ ഭീകരവാദിയായി പ്രഖ്യാപിച്ച് തുറങ്കിലടയ്ക്കണമെന്ന് ശിവസേന. കശ്‍മീരിലെ സൈനിക വിന്യാസത്തിന് എതിരെ മുഫ്‍തിയുടെ പരാമര്‍ശങ്ങളാണ് ശിവസേനയുടെ പരാമര്‍ശത്തിന് പിന്നിൽ.
 
ഭീകരവാദത്തിന്‍റെ ഭാഷയാണ് പിഡിപി അധ്യക്ഷയുടെതെന്ന് ശിവസേന മുഖപത്രം സാംന വിമര്‍ശിച്ചു.ആഭ്യന്തരവകുപ്പ് മന്ത്രി ഭീകരവാദ വിരുദ്ധ നിയമം ശക്തമാക്കിയിരുന്നു. ഇതനുസരിച്ച് ആരെയും ഭീകരവാദിയായി പ്രഖ്യാപിക്കാം, കസ്റ്റഡിയിലുമെടുക്കാം. മെഹ്‍ബൂബ മുഫ്‍തിയെ ഈ നിയമം അനുസരിച്ച് ഭീകരവാദിയായി പ്രഖ്യാപിച്ച് കസ്റ്റഡിയില്‍ എടുക്കണം, അല്ലെങ്കില്‍ കശ്‍മീരില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള അവരുടെ പദ്ധതി വിജയിക്കും - സാംന വിമര്‍ശിക്കുന്നു.

കശ്‍മീരില്‍ അക്രമം ഉണ്ടാക്കാനുള്ള ശ്രമമാണ് മുഫ്‍തിയുടെത്. ആഭ്യന്തരവകുപ്പ് മന്ത്രി ഇത് അനുവദിക്കരുത്. ആര്‍ട്ടിക്കിള്‍ 35എ റദ്ദാക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് മുഫ്‍തിയെന്ന് സാംന ആരോപിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മൊബൈല്‍, ലാന്‍ഡ് ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ റദ്ദാക്കി; 8000 അര്‍ധസൈനികര്‍ കൂടി കശ്‌മീരിലേക്ക് - അശാന്തമായി താഴ്‌വര