വ്യാജ ഫോണ്‍ കോളുകളും മെസ്സേജുകളും നിങ്ങളുടെ ഫോണില്‍ എത്തിയാല്‍ ഈ മൂന്നു കാര്യങ്ങള്‍ ചെയ്യണമെന്ന് ടെലകോം മന്ത്രാലയം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 19 നവം‌ബര്‍ 2024 (14:08 IST)
രാജ്യത്ത് സാമ്പത്തിക തട്ടിപ്പിനായി ധാരാളം മെസ്സേജുകളും ഫോണ്‍ കോളുകളും വരുന്നതായുള്ള പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഇത്തരത്തിലുള്ള തട്ടിപ്പ് ഫോണ്‍കോളോ മെസ്സേജുകളോ ലഭിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. തട്ടിപ്പുകാര്‍ പുതിയ രീതിയിലാണ് ഇപ്പോള്‍ തട്ടിപ്പ് നടത്തുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന ഓഫര്‍ നല്‍കിയാണ് ഇപ്പോള്‍ വിളിക്കാറ്. ഇതിനായി ബാങ്ക് സംബന്ധിച്ച വിവരങ്ങളും തട്ടിപ്പുകാര്‍ ചോദിക്കും. വ്യാജ കോളുകളോ മെസ്സേജുകളോ വന്നാല്‍ ആ നമ്പര്‍ ആദ്യം ബ്ലോക്ക് ചെയ്ത ശേഷം റിപ്പോര്‍ട്ട് ചെയ്യാണം. ഇതിനായി ട്രൂകോളര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നന്നായിരിക്കും. ഇത് വ്യജ കോളുകളെ കണ്ടെത്താന്‍ സഹായിക്കും.
 
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ട്രൂകോളര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മറ്റൊന്ന് വ്യാജ മെസ്സേജ് വഴി വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കലാണ്. അഥവാ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ബാങ്കും മറ്റു അക്കൗണ്ടുകളും പരിശോധിക്കണം. കൂടാതെ പാസ്വേഡുകളും മാറ്റണം. ഫോണിന്റെ ലോക്കും മറ്റ് ആപ്പുകളുടെ പാസ്വേഡുകളും മാറ്റാന്‍ ശ്രദ്ധിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments