Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴ് പേരെ വിവാഹം ചെയ്യുകയും ആറ് പേരെ പീഡിപ്പിക്കുകയും ചെയ്ത ‘എൻ‌കൌണ്ടർ സ്പെഷ്യലിസ്റ്റ്’ പൊലീസ് പിടിയിൽ !

ഏഴ് പേരെ വിവാഹം ചെയ്യുകയും ആറ് പേരെ പീഡിപ്പിക്കുകയും ചെയ്ത ‘എൻ‌കൌണ്ടർ സ്പെഷ്യലിസ്റ്റ്’ പൊലീസ് പിടിയിൽ !
, തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (14:43 IST)
പൊലീസാണെന്ന് തെട്ടിദ്ധരിപ്പിച്ച് ഏഴു യുവതികളെ വിവാഹം കഴിക്കുകയും ആറുപേരെ പീഡിപ്പിക്കുകയും ചെയ്ത യുവാവ് ഒടുവില്‍ പൊലീസ് പിടിയില്‍. തിരുപ്പൂര്‍ സ്വദേശി രാജേഷ് പൃഥി(ദിനേഷ്-42) ആണ് ചെന്നൈ പൊലീസിന്‍റെ പിടിയിലായത്. 
 
എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റാണ് താനെന്ന് മറ്റുള്ളവരെ വിശ്വസ്പിക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് ഗുണ്ടകളെ വെടി വെച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ വീമ്പളിക്കിയിരുന്നു. ചെന്നൈയില്‍ രാജേഷ് നടത്തുന്ന ടെലിമാര്‍ക്കറ്റിംഗ് കമ്പനിയുടെ മറവിലായിരുന്നു ഇയാളുടെ തട്ടിപ്പുകള്‍. സ്ഥാപനത്തിലേക്ക് ജോലിക്കെന്ന് പറഞ്ഞാണ് യുവതികളെ ക്ഷണിച്ചിരുന്നത്. 
 
ഇയാള്‍ യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോ കാണിച്ചാണ് യുവതികളെ ജോലിക്ക് ക്ഷണിക്കാറുള്ളത്. എന്‍കൗണ്ടറിന് ശേഷം ഇയാള്‍ ജോലി രാജിവെച്ചെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. ഏഴാം ക്ലാ‍സ് മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസ യോഗ്യത. ജോലിക്കെത്തിയ യുവതികളെ വലവീശിപ്പിടിച്ച ഇയാള്‍ ഏഴുപേരെ വിവാഹം ചെയ്തു. ആറുപേരെ പീഡിപ്പിക്കുകയും ചെയ്തു. 
 
മറ്റ് സ്ഥലങ്ങളിൽ നിന്നെത്തിയ പെൺകുട്ടികളാണ് ഇയാളുടെ ചതിയിൽ പെട്ടത്. ഇക്കഴിഞ്ഞ ജൂണിൽ ചതിക്കപ്പെട്ട പെൺകുട്ടികളിൽ ഒരാളുടെ മാതാപിതാക്കൾ പൊലീസിനു പരാതി നൽകിയതോടെയാണ് ഇയാളുടെ കള്ളത്തരങ്ങൾ പൊളിഞ്ഞത്. 
 
ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മകളെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാജേഷ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് കണ്ടെത്തി. ഇരുവരെയും തിരുപ്പൂരിലെ നൊച്ചിപ്പാളയത്തില്‍നിന്ന് പൊലീസ് പിടികൂടി. രാജേഷ് തന്നെ വിവാഹം ചെയ്തെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ പൊലീസ് വീട്ടുകാരോടൊപ്പം വിട്ടു.
 
എന്നാല്‍ കുറച്ച് ദിവസത്തിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെയും കൊണ്ട് കടന്നുകളയാനുള്ള ശ്രമത്തിനിടയില്‍ ഇയാളെ വീണ്ടും പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് എല്ലാ വിവരങ്ങളും പുറത്തായത്. ഇയാളുടെ യഥാര്‍ത്ഥ പേര് ദിനേഷ് എന്നാണെന്നും പൊലീസ് പറഞ്ഞു. പല സ്ഥലങ്ങളില്‍ പല പേരുകളിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമ്മു കശ്മീരിൽ സാധാരണ നില പുനസ്ഥാപിക്കണം; വേണ്ടിവന്നാൽ സന്ദർശനം നടത്തുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്