യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. യുവാവിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഡല്‍ഹിയിലെ ഗുരുഗ്രാമിലുള്ള യുവതി പൊലീസ് പിടിയിലായത്. 24കാരിയായ ശിവാനി സിംഗാണ് അറസ്റ്റിലായത്.
തന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുക്കിയാണ് ഇവര്‍ ജീവിച്ചിരുന്നത്. ഈ വീടിന് അടുത്തുള്ള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് ഉടമയില്‍ നിന്നും പണം തട്ടാനായിരുന്നു യുവതിയുടെ ശ്രമം. ശിവാനി യുവാവുമായി പരിചയത്തിലാവുകയും അടുത്ത സൗഹൃദം പുലര്‍ത്തുകയുമായിരുന്നു. സൌഹൃദം പതിയേ പ്രണയത്തിലേക്ക് വഴിമാറി. എന്നാൽ, യുവതി പ്രണയം നടിക്കുകയാണെന്ന കാര്യം യുവാവ് അറിഞ്ഞിരുന്നില്ല.
ശിവാനി പല തവണ യുവാവിനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. യുവാവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും യുവതി കാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. 40 ലക്ഷമാണ് ശിവാനി യുവാവിനോട് ആവശ്യപ്പെട്ടത്.
തന്റെ കൈയ്യില്‍ അത്രയും പണമില്ലെന്ന് യുവാവ് പറഞ്ഞപ്പോള്‍ തത്കാലം പത്ത് ലക്ഷം രൂപ നല്‍കാനും പിന്നീട് ബാക്കി മുപ്പത് ലക്ഷം നല്‍കിയാല്‍ മതിയെന്നും യുവതി പറഞ്ഞു. ഇതോടെ യുവാവ് വിവരങ്ങൾ പൊലീസിനെ അറിയിക്കുകയും പരാതി നൽകുകയും ചെയ്തു.
പൊലീസിന്റെ പ്ലാൻ പ്രകാരം 1 ലക്ഷം രൂപയുമായി യുവാവ് ശിവാനിയെ കാണാനെത്തി. തുക കൈമാറുന്നതിനിടയിൽ ശിവാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവായി ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. കോടതിയിൽ യുവതി കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു.