Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൌരത്വ നിയമ ഭേദഗതിക്കെതിരെ സമരം; പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്പ്പ്, രണ്ട് മരണം

പൌരത്വ നിയമ ഭേദഗതിക്കെതിരെ സമരം; പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്പ്പ്, രണ്ട് മരണം

ചിപ്പി പീലിപ്പോസ്

, ബുധന്‍, 29 ജനുവരി 2020 (19:32 IST)
പശ്ചിമ ബംഗാളിൽ പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ വെടിവെയ്പ്പ്.  
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ജലംഗി പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം. സി എ എയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ സംഘത്തിന് നേരെ ചിലർ വെടിയുതിർക്കുകയും ക്രൂഡ് ബോംബുകൾ എറിയുകയും ചെയ്യുകയായിരുന്നു. 
 
അക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് വെടിയേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പ്രതിഷേധക്കാർ അവകാശപ്പെടുന്നു. എന്നാൽ, ഭരണകക്ഷി ഇത് നിഷേധിച്ചു.  .
 
പൗരത്വ നിയമ ദേഭഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും നടക്കുന്ന പ്രതിഷേധം നേരിടാന്‍ ഒരു നിര്‍ദേശവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും മുര്‍ഷിദാബാദ് എം.പിയും ടി.എം.സി ജില്ലാ പ്രസിഡന്റുമായ അബു തഹര്‍ ഖാന്‍ പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊഴിലുറപ്പ് കുടിശിക; 10 ലക്ഷം തൊഴിലാളികളുടെ ബാങ്കിൽ പണമെത്തും