Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഡ്മിന്റൻ താരം സൈനാ നേഹ്‌വാൾ ബിജെപിയിൽ ചേർന്നു

ബാഡ്മിന്റൻ താരം സൈനാ നേഹ്‌വാൾ ബിജെപിയിൽ ചേർന്നു

അഭിറാം മനോഹർ

, ബുധന്‍, 29 ജനുവരി 2020 (13:12 IST)
ഇന്ത്യയുടെ വനിതാ ബാഡ്മിന്റൻ താരമായ സൈനാ നേഹ്‌വാൾ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സൈന ബിജെപിയിൽ അംഗത്വമെടുത്തത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ സൈന ബിജെപിക്ക് പ്രചാരണത്തിന് ഇറങ്ങുമെന്നാണ് സൂചന. സൈനയുടെ സഹോദരൻ ചന്ദ്രാൻശു നെഹ്‍വാളും ഇതേ ചടങ്ങിൽ ബിജെപി അംഗത്വമെടുത്തിട്ടുണ്ട്.
 
പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ബിജെപിയിൽ ചേരുന്നതെന്ന് സൈന പ്രതികരിച്ചു. നേരത്തെ പലതവണ മോദിയെ പുകഴ്ത്തുന്ന ട്വീറ്റുകളിലൂടെ താരം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ മുൻനിര താരങ്ങളിലൊരാളായ സൈന ഒളിംപിക്സിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യക്ക് വേണ്ടി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. 2015ൽ ലോക വനിതാ ബാഡ്മിന്റൻ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും സൈന സ്വന്തമാക്കിയിരുന്നു. നിലവിൽ ലോക ഒൻപതാം നമ്പർ താരമാണ് സൈന നേഹ്‌വാൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൾഫിലും കൊറോണയ്ക്ക് സ്ഥിരീകരണം; യുഎഇയിൽ ആദ്യ കേസ്; ആശങ്ക