പളനിസാമിയുടെ പ്രതികാര നടപടി തുടങ്ങി; മറീനയില്‍ പ്രതിഷേധിച്ചതിന് സ്റ്റാലിനും സംഘത്തിനുമെതിരെ കേസ്
സഭയില്‍ കിട്ടിയ തല്ല് മുതലെടുക്കാന്‍ മറീനയില്‍ പ്രതിഷേധിച്ചതിന് കേസ്
ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളുടെ പേരിൽ മറീനാ ബീച്ചിൽ നിരാഹാര സമരം നടത്തിയതിനാണ് കേസ്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഭൂരിപക്ഷം തെളിയിക്കാനായി നിയമസഭയിൽ വിശ്വാസവോട്ട് നടക്കുന്നതിനിടെ അരങ്ങേറിയ സംഭവങ്ങളുടെ തുടർച്ചയായാണ് ഡിഎംകെയുടെ പ്രതിഷേധ സമരം നടന്നത്.
പ്രതിഷേധത്തിനിടെ തന്നെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് സ്റ്റാലിന്‍ ഡിഎംകെ എംഎല്‍എമാര്‍ക്കൊപ്പം മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ സത്യാഗ്രഹമിരുന്നത്. എന്നാല്‍ നഗരത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കാരണം പറഞ്ഞാണ് അരമണിക്കൂറിനകം സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അതേസമയം, ജനാധിപത്യപരമായല്ല വിശ്വാസ വോട്ടെടുപ്പ് നടന്നതെന്നതിനാല്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നു.