Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർഷക സമരത്തെ അനുകൂലിച്ച ഗ്രെറ്റ തുൻബെർഗിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്

കർഷക സമരത്തെ അനുകൂലിച്ച ഗ്രെറ്റ തുൻബെർഗിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്
, വ്യാഴം, 4 ഫെബ്രുവരി 2021 (16:40 IST)
കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് അനുഭാവം പ്രകടിപ്പിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെതിരെ കേസെടുത്ത് ഡ‌ൽഹി പോലീസ്. സമരവുമായി ബന്ധപ്പെട്ട് ഗ്രെറ്റ നടത്തിയ ട്വീറ്റുകളുടെ പേരിലാണ് ഗ്രെറ്റയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
 
കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ചൊവ്വാഴ്ച ഗ്രെറ്റ തുന്‍ബെയും ട്വീറ്റ് ചെയ്തത്. ഇന്ത്യയിൽ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ ട്വീറ്റ്. കർഷകസമരം നടക്കുന്ന ഇടങ്ങളിൽ സർക്കാർ ഇന്റർനെറ്റ് അടക്കമുള്ളവ വിച്ഛേദിച്ച വാർത്തയും ഗ്രെഅറ്റ് ട്വീറ്റിനൊപ്പം ഉൾപ്പെടുത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2024ലോടെ പുതിയവാഹനങ്ങളില്‍ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍