കൊല്‍ക്കത്തയില്‍ മാളില്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
കൊല്‍ക്കത്തയില്‍ മാളില്‍ തീപിടുത്തം
ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ തീപിടുത്തം. നഗരത്തിലെ സൌത്ത് സിറ്റി മാളിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് മാളില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട് ആയിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അഗ്നിശമനസേന തീ അണയ്ക്കുന്നതിനായുള്ള ശ്രമം തുടരുകയാണ്. സ്ഥലത്ത് അഞ്ച് ഫയര്‍ എഞ്ചിനുകള്‍ എത്തിയിട്ടുണ്ട്.