വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തലവനായുള്ള ഉന്നത അധികാര സമിതിയാണ് തുക അനുവദിച്ചത്.
വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം. 260.56 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തലവനായുള്ള ഉന്നത അധികാര സമിതിയാണ് തുക അനുവദിച്ചത്. ദേശീയ ദുരന്ത ലഘൂകരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതേസമയം ബിജെപിയുടെ ഭരണത്തിലുള്ള അസമിന് 1270 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വയനാട്ടിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം പ്രത്യേകമായ അനുവദിക്കുന്ന ആദ്യ സഹായമാണിത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മുണ്ടക്കൈ ചൂരല്‍ മല മേഖലയില്‍ ഉണ്ടായ ദുരന്തത്തില്‍ തകര്‍ന്നതിന്റെ പുനര്‍നിര്‍മ്മാണത്തിനാണ് തുക അനുവദിച്ചത്. ഒന്‍പത് സംസ്ഥാനങ്ങള്‍ക്കായി ആകെ 46450 കോടി രൂപയാണ് അനുവദിച്ചത്. വയനാട് ദുരന്തം ഉണ്ടായി 14 മാസങ്ങള്‍ക്ക് ശേഷമാണ് പ്രത്യേക സഹായനിധി തുക അനുവദിക്കുന്നത്.