Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീൻ പിടിക്കുന്നതിനും വിൽപ്പനയ്‌ക്കും രാജ്യവ്യാപക അനുമതി, മത്സ്യമേഖലയെ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കി

മീൻ പിടിക്കുന്നതിനും വിൽപ്പനയ്‌ക്കും രാജ്യവ്യാപക അനുമതി, മത്സ്യമേഖലയെ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കി

അഭിറാം മനോഹർ

, ശനി, 11 ഏപ്രില്‍ 2020 (11:25 IST)
കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ നിന്നും മത്സ്യമേഖലയെ ഒഴിവാക്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.കടലിലെ മീൻ‌പിടുത്തം,മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പാക്കേജിങ്, ശീതീകരണം, വിപണനം, ഹാച്ചറികള്‍, ഫീഡ് പ്ലാന്റുകള്‍, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ഇളവുകൾ ബാധമായിരിക്കും.
 
എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് ഇക്കാര്യത്തിൽ ധാരണയായത്.അതേസമയം, ലോക്ഡൗണുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കാനും ശുചിത്വം ഉറപ്പാക്കാനുംവേണ്ടി പുറപ്പെടുവിച്ച ഉത്തരവുകള്‍ ഇവരെല്ലാം പാലിക്കണമെന്നും. കാര്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ജില്ലാ ഭരണഗൂഡങ്ങൾ ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി വിജയന്‍ യേശുവിന്റെ നാമം പല വട്ടം ഉച്ചരിച്ചത് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ ചുവന്നു: കുറിപ്പുമായി ഭദ്രൻ