Operation Sindoor: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു; സ്ഥിരീകരണം

ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകർത്തത്.

നിഹാരിക കെ.എസ്
ശനി, 9 ഓഗസ്റ്റ് 2025 (16:42 IST)
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തതായി സ്ഥിരീകരണം. വ്യോമസേന മേധാവി അമർ പ്രീത് സിങ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഒരു വലിയ എയർ ക്രാഫ്റ്റും തകർത്തെന്നും അമർ പ്രീത് സിങ് പറഞ്ഞു. 
 
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകർത്തത്. റഷ്യൻ നിർമ്മിത വിമാനവേധ മിസൈലായ എസ്-400 ആണ് പാകിസ്താൻ ജെറ്റുകളെ വീഴ്ത്തിയെന്ന് സിംഗ് പറഞ്ഞു. ഇതാദ്യമായാണ് പാക് യുദ്ധവിമാനങ്ങൾ തകർത്തെന്ന് ഇന്ത്യൻ വ്യോമസേനാമേധാവി സ്ഥിരീകരിക്കുന്നത്. 
 
ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിലെ ജേക്കബാബാദ് വ്യോമതാവളത്തിൽ ഉണ്ടായിരുന്ന എഫ്-16 ജെറ്റുകളും, ബൊളാരി വ്യോമതാവളത്തിൽ വ്യോമ നിരീക്ഷണത്തിനായി രൂപകൽപ്പന ചെയ്ത എഇഡബ്ല്യു & സി/ഇലിന്റ് വിമാനവും ഇന്ത്യൻ സൈന്യം നശിപ്പിച്ചതായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് പറഞ്ഞു.
 
‘നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അത്ഭുതകരമായ ജോലി ചെയ്തു. ഞങ്ങൾ അടുത്തിടെ വാങ്ങിയ എസ്-400 സിസ്റ്റം ഒരു ഗെയിം ചേഞ്ചർ ആയിരുന്നു. ആ സിസ്റ്റത്തിന്റെ റേഞ്ച് അവരുടെ വിമാനങ്ങളെയും അവരുടെ കൈവശമുള്ള ദീർഘദൂര ഗ്ലൈഡ് ബോംബുകൾ പോലുള്ള ആയുധങ്ങളിൽ നിന്ന് അകറ്റി നിർത്തി’ – അമർ പ്രീത് സിങ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments