നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട; കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചു
നാല് വര്‍ഷത്തെ പഠനത്തിനിടെ ആറുമാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു
Publish Date: Mon, 06 May 2024 (15:11 IST)
Updated Date: Mon, 06 May 2024 (15:13 IST)
നഴ്‌സിങ് പഠനം കഴിഞ്ഞുള്ള ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീം കോടതി. നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.
നാല് വര്‍ഷത്തെ പഠനത്തിനിടെ ആറുമാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നഴ്‌സിങ് പഠനം കഴിഞ്ഞ് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജോലിക്ക് കയറാനാകൂ എന്ന വ്യവസ്ഥ നേരത്തെയുണ്ടായിരുന്നു. ഈ വ്യവസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയത്.
നാല് വര്‍ഷത്തെ നഴ്‌സിങ് പഠനത്തിനു പുറമെ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം കൂടി പൂര്‍ത്തിയാക്കിയാലേ കേരളത്തില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാകുമായിരുന്നുള്ളൂ. ഇതുമൂലം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഒരു വര്‍ഷം നഷ്ടപ്പെടുന്നതായി നഴ്‌സിങ് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നിര്‍ബന്ധിത പരിശീലനം സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇതു പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളുടെ സംഘടന സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
രേണുക വേണു
Publish Date: Mon, 06 May 2024 (15:11 IST)
Updated Date: Mon, 06 May 2024 (15:13 IST)