Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ച് വർഷം മുൻപ് സ്വന്തം മകളെ ബലാത്സംഗം ചെയ്തു, ഇപ്പോൾ അലിഗഡിൽ രണ്ട് വയസുകാരിയെ കണ്ണ് ചൂഴ്ന്നെടുത്ത് കൊലപ്പെടുത്തി; യുവാവിന്റെ ക്രൂരതയിൽ നടുങ്ങി രാജ്യം

രണ്ടു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ വിഷയത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം പടരുന്നുമുണ്ട്.

Aligarh
, ശനി, 8 ജൂണ്‍ 2019 (12:18 IST)
ഉത്തര്‍ പ്രദേശിലെ അലിഗഡില്‍ രണ്ടു വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ ഏഴു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയ വ്യക്തി‍. രണ്ടു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ വിഷയത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം പടരുന്നുമുണ്ട്. ബോളിവുഡ് ഒന്നടങ്കം വിഷയത്തില്‍ രംഗത്തെത്തി.
 
കേസില്‍ രണ്ടു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ ഒരാളാണ് 2014-ല്‍ മകളെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ബന്ധു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇയാള്‍ പിടിയിലായത്. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയതെന്നും പോലീസ് പറയുന്നു.
 
മെയ് രണ്ടിനാണ് കുപ്പത്തൊട്ടിയില്‍ നായ്ക്കള്‍ കടിച്ചു വലിക്കുന്ന രീതിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്ന് അലിഗഡ് സീനിയര്‍ എസ്പി ആകാശ് കുല്‍ഹാരി വ്യക്തമാക്കി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുസ്ലിം കുടുംബങ്ങൾ കൃഷി ചെയ്യുന്ന താമര കൊണ്ട് മോദിക്ക് തുലാഭാരം !