Select Your Language

Notifications

webdunia
webdunia
webdunia
webdunia

189 യാത്രക്കാരുമായി പറന്നുയർന്ന ഇന്തോനേഷ്യൻ വിമാനം കടലിൽ തകർന്നു വീണു

189 യാത്രക്കാരുമായി പറന്നുയർന്ന ഇന്തോനേഷ്യൻ വിമാനം കടലിൽ തകർന്നു വീണു

189 യാത്രക്കാരുമായി പറന്നുയർന്ന ഇന്തോനേഷ്യൻ വിമാനം കടലിൽ തകർന്നു വീണു
, തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (10:42 IST)
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ 189 യാത്രക്കാരുമായി പറന്നുയർന്ന വിമാനം കടലിൽ തകർന്നുവീണു. ജക്കാര്‍ത്തയില്‍ ന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ ലയണ്‍ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്ക് ശേഷം തകര്‍ന്ന് വീണത്.
 
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20 ന് പറന്നുയര്‍ന്ന വിമാനവുമായി 6.33 നാണ് അവസാനം ആശയവിനിമയം നടന്നത്. ബോയിംഗ് 737 മാക്‌സ് 8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം തകര്‍ന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു.
 
അതേസമയം, വിമാനത്തിന്റെ സീറ്റുകളടക്കമുള്ള അവശിഷ്ടങ്ങൾ ജാവാ കടലിടുക്കിൽനിന്ന് കണ്ടെത്തിയതായി രക്ഷാപ്രവർത്തക ഏജൻസി അറിയിച്ചു. അപകടത്തിൽ ആരെങ്കിലും രക്ഷപെട്ടതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയാൾ എന്നെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചു: മീ ടൂവിൽ കുടുങ്ങി രാഹുൽ ഈശ്വർ