യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു

ശനി, 1 സെപ്‌റ്റംബര്‍ 2018 (15:06 IST)
എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യവെ യാത്രക്കാരൻ സഹയാത്രികയുടെ സീറ്റിൽ പരസ്യമായി മൂത്രമൊഴിച്ചതയി പരാതി. ഡൽഹിയിൽ നിന്നും ന്യുയോർക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എ എല്‍ 102 എന്ന വിമാനത്തിൽ ആഗസ് 30നാണ് സംഭവം ഉണ്ടായത്. 
 
യാത്രക്കാരിയുടെ മകൾ ഇന്ദ്രാണി ഘോഷ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെയും എയര്‍ ഇന്ത്യയേയും മെൻഷൻ ചെയ്ത് സംഭവം ട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. ഇതോടെ സംഭവം വിവാദമാവുകയും ചെയ്തു .
 
ആഗസ് 30ന് എയര്‍ ഇന്ത്യ എ എല്‍ 102 എന്ന വിമാനത്തിൽ യാത്ര ചെയ്യവെ സഹയാത്രികനായ ഒരാൾ. മദ്യപിച്ച് ബോധമില്ലാതെ തന്റെ അമ്മയുടെ മുൻപിലെത്തി പരസ്യമായി സീറ്റിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു എന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് ഇവർ ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായ പശ്ചാത്തലത്തിൽ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊക്കെയ്നുമായി വിദേശ പൌരൻ പിടിയിൽ