Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ശിവാംഗി സിംഗ്" റാഫേൽ പറത്തുന്ന ആദ്യവനിതാ പൈലറ്റ്

, വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (13:23 IST)
റാഫേൽ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി ഫളൈറ്റ് ലെഫ്‌റ്റനന്റ് ശിവാംഗി സിങ്. വാരണാസി സ്വദേശിയായ ശിവാംഗി നിലവില്‍ അംബാല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യോമസേനയുടെ ഏറ്റവും പുതിയ യുദ്ധവിമാനം പറപ്പിക്കാനുഌഅ പരിശീലനത്തിലാണ്. പരിശീലനം പൂർത്തിയാകുന്നതോടെ അംബാലയിലെ പതിനേഴാം നമ്പര്‍ ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രനില്‍ ചേരും.
 
വ്യോമസേനയുടെ പത്ത് യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളായ ശിവാംഗി 2017ലാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. ബാലാകോട്ട് വ്യോമാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ ബന്ദിയാക്കിയ അഭിനന്ദ് വര്‍ധമാനൊപ്പവും ശിവാംഗി വിമാനം പറത്തിയിട്ടുണ്ട്. 2018ൽ ആവണി ചതുര്‍വേദിയാണ് തനിച്ച് യുദ്ധവിമാനം പറത്തിയ ആദ്യത്തെ ഇന്ത്യന്‍വനിത.  പരീക്ഷണാടിസ്താനത്തിൽ സ്ത്രീകളെ യുദ്ധവിമാനം പറപ്പിക്കുന്നതിൽ ഭാഗമാക്കാനായി 2016 ജൂലൈയില്‍ ഫ്‌ളൈയിങ് ഓഫീസര്‍മാരായി നിയോഗിക്കപ്പെട്ട മൂന്നംഗ വനിതകളില്‍ ഒരാളായിരുന്നു ചതുര്‍വേദി. ഭാവന കാന്ത്, മോഹന സിംഗ് എന്നിവരായിരുന്നു മറ്റു രണ്ടു വനിതാ പൈലറ്റുമാര്‍. 
 
നിലവിൽ വ്യോമസേനയിൽ പത്ത് വനിത പൈലറ്റുമാരും പതിനെട്ട് വനിത നാവിഗേറ്റർമാരുമാണുള്ളത്. 1875 സ്ത്രീകളാണ് വ്യോമസേനയിൽ സേവനമനുഷ്‌ടിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ വൈറസിന് വീണ്ടും ജനിതകമാറ്റം. കൂടുതൽ സാംക്രമിക ശേഷി