Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഫാൽ പറത്താൻ വനിത പൈലറ്റ്: പരിശീലനം ഉടൻ പൂർത്തിയാകും

റഫാൽ പറത്താൻ വനിത പൈലറ്റ്: പരിശീലനം ഉടൻ പൂർത്തിയാകും
, തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (17:38 IST)
റഫാൽ യുദ്ധവിമാനം പറത്താൻ വനിത പൈലറ്റിന് അവസരം നൽകാനൊരുങ്ങി വ്യോമസേന. റഫാൽ യുദ്ധവിമാനം പറത്തുന്ന ഗോൾഡൻ ആരോസ് സ്ക്വാഡ്രണിൽ ചേർന്ന് പ്രവർത്തിക്കാനായി ഒരു വനിത പൈലറ്റിന് പരിശീലനം നൽകികൊണ്ടിരിക്കുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്‌തു.
 
റാഫാൽ പറത്താൻ പരിശീലനം ലഭിച്ചുകൊണ്ടിരിക്കുന്ന വനിത മിഗ് യുദ്ധവിമാനം പറത്തികൊണ്ടിരിക്കുന്ന പൈലറ്റാണെന്നാണ് സൂചന. ആഭ്യന്തരനടപടിക്രമങ്ങൾ പൂർത്തികരിച്ചാണ് ഇവരെ തിരഞ്ഞെടുത്തതെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ ഇന്ത്യൻ വായുസേനയിൽ 10 വനിത യുദ്ധവിമാന പൈലറ്റുമാരാണ് ഉള്ളത്.18 വനിത നാവിഗേറ്റര്‍മാരും വ്യോമസേനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 1875 വനിത ഓഫീസര്‍മാരാണ് വ്യോമസേനയില്‍ പ്രവര്‍ത്തിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ഭേദഗതി ബില്ലുകള്‍ ജനദ്രോഹവും കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതാണെന്നും കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍