കുറ്റവാളികളായ വിദേശികളെ ഇനി ഇന്ത്യയില്‍ കടത്തില്ല: ഉത്തരവ് പുറപ്പെടുവിച്ച് വിദേശകാര്യമന്ത്രാലയം
ഇത് സംബന്ധിച്ച ഉത്തരവ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി.
കുറ്റവാളികളായ വിദേശികളെ ഇന്ത്യയില്‍ കടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം. ഇത് സംബന്ധിച്ച ഉത്തരവ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. രാജ്യദ്രോഹ പ്രവര്‍ത്തികള്‍, ചാരവൃത്തി, ബലാല്‍സംഗം, കൊലപാതകം, ഭീകര പ്രവര്‍ത്തനം, മനുഷ്യക്കടത്ത്, നിരോധിത ഭീകര സംഘടനയിലെ അംഗത്വം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട വിദേശികളെ ഇന്ത്യയെ കടത്തില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
ഇതിനുവേണ്ടി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കണമെന്നും കുടിയേറ്റ നിയമലംഘനങ്ങള്‍ക്ക് അറസ്റ്റിലാകുന്ന വിദേശികളെ നാടുകടത്തുന്നത് വരെ ഇവിടെ പാര്‍പ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. അതിര്‍ത്തി രക്ഷാസേനയും തീര രക്ഷാസേനയും അനധികൃതമായി കുടിയേറുന്നവരെ പിടികൂടി ബയോമെട്രിക് വിവരങ്ങള്‍ സ്വീകരിക്കണം. അതിനുശേഷം അവരെ തിരിച്ചയക്കുകയും ശേഖരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട പോര്‍ട്ടിലേക്ക് കൈമാറുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.