Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

കേരളാ മുൻ ഗവർണറും ഡല്‍ഹി മുൻ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു

sheila dikshit
ന്യൂഡല്‍ഹി , ശനി, 20 ജൂലൈ 2019 (17:03 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് (81) അന്തരിച്ചു. ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു മരണം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഷീലാ ദീക്ഷിതിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

15 വർഷത്തോളം തുടർച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് തലസ്ഥാന നഗരിയിലെ കോൺഗ്രസിന്റെ മുഖം തന്നെയായിരുന്നു. നിലവിൽ ഡൽഹി പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന അവര്‍.  2014ല്‍ കേരള ഗവർണറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രി പദം അലങ്കരിച്ച ഷീല ദീക്ഷിത് തന്നെയാണ് ഏറ്റവും കൂടുതൽ സമയം ആ പദവിയിലിരുന്ന നേതാവ്. 1998 മുതൽ 2003 വരെയാണ് ഷീല ഡൽഹി മുഖ്യമന്ത്രിയായിരുന്നത്.  ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

1000 ജിബി ഡേറ്റ, 600 ചാനലുകൾ, ജിഗാഫൈബർ വീടുകളിലേക്ക് എത്തിത്തുടങ്ങി !