Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലാത്സംഗ കേസിലെ പ്രതി ആശാറാം ബാപ്പുവിനെ പരസ്യമായി കാല്‍തൊട്ട് വന്ദിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

മുന്‍ ഗവര്‍ണ്ണര്‍ ബലാത്സംഗ കേസിലെ പ്രതി ആശാറാം ബാപ്പുവിനെ പരസ്യമായി കാല്‍തൊട്ട് വന്ദിച്ചു

ബലാത്സംഗ കേസിലെ പ്രതി ആശാറാം ബാപ്പുവിനെ പരസ്യമായി കാല്‍തൊട്ട് വന്ദിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി , തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (10:33 IST)
പീഡനക്കേസില്‍ അറസ്റ്റിലായ വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിനെ കാല്‍തൊട്ട് വന്ദിച്ച് സിക്കിം ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്എന്‍ ഭാര്‍ഗ്ഗവ. ബലാത്സംഗ കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴായിരുന്നു മുന്‍ ഗവര്‍ണ്ണര്‍ കൂടിയായിരുന്ന ഭാര്‍ഗ്ഗവ പരസ്യമായി കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം നേടിയത്.
 
രാജസ്ഥാന്‍ പൊലീസിന്റെ അകമ്പടിയോടെ വാഹനത്തില്‍ നിന്ന് ഇറങ്ങി കോടതിയിലേക്ക് വരുകയായിരുന്ന ആശാറാമിനെ ഭാര്‍ഗ്ഗവ പൊലീസിന്റെ മുന്‍പില്‍ വച്ച് തന്നെ കാല്‍തൊട്ട് വന്ദിക്കുകയായിരുന്നു. ഭാര്‍ഗവയുടെ കൂടെയുണ്ടായിരുന്ന രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിയുടെ കാല്‍ തൊട്ടു വണങ്ങി. 
 
ജോധ്‌പൂരില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഭാര്‍ഗ്ഗവ. 2013 ആഗസ്റ്റിലാണ് പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആശാറാം ബാപ്പു ജയിലിലാകുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലെ ആശ്രമത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയെ വിമർശിച്ച അതേ വേദിയിൽ റിമയ്ക്കും പാർവതിക്കും കിട്ടിയ പണി ആരും ആറിഞ്ഞില്ല! - വീഡിയോ കാണാം