Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈദരാബാദ് ഏറ്റുമുട്ടൽ; മുൻ സുപ്രീം കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം

കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.

Telangana encounter

തുമ്പി ഏബ്രഹാം

, ബുധന്‍, 11 ഡിസം‌ബര്‍ 2019 (14:28 IST)
ഹൈദരബാദിൽ ബലാത്സംഗ കേസ് പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്ത സംഭവത്തിൽ വിരമിച്ച സുപ്രീംകോടതി ജഡ്‌ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതിയുടെ നിർദേശം. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും. വിവിധ പൊതു താത്പര്യ ഹർജികൾ പരിഗണിച്ചാണ് സുപ്രീം കോടതി ഇടപെടൽ.
 
ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്തു കത്തിച്ചു കൊന്ന കേസിലെ നാലു പ്രതികളെ വെടിവെച്ചു കൊന്ന പൊലീസ് നടപടിക്കെതിരേ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു.
 
അഭിഭാഷകരായ ജിഎസ് മണി, പ്രദീപ് കുമാർ യാദവ്, എംഎൽ ശർമ എന്നിവരാണ് രണ്ടു പൊതുതാത്പര്യ ഹർജികൾ സമർപ്പിച്ചത്. സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കേസ് അട്ടിമറിക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നും ഹർജിയിൽ ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നരവയസ്സുകാരന് പീഡനം, നാൽപ്പതുകാരി അറസ്റ്റിൽ