ആറു വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി; പ്രായപൂർത്തിയാകാത്ത നാലു കുട്ടികൾ അറസ്റ്റിൽ
ആറു വയസുകാരിയെ ക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കി; പ്രായപൂർത്തിയാകാത്ത നാലു കുട്ടികൾ അറസ്റ്റിൽ
ആറു വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പ്രായപൂർത്തിയാകാത്ത നാലു കുട്ടികൾ അറസ്റ്റിൽ. പത്തിനും പതിനാലിനുമിടയിൽ പ്രായമുള്ള കുട്ടികളാണു പൊലീസിന്റെ പിടിയിലായത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സയിലാണ്.
പുണെയിലെ പിംപ്രി മേഖലയിൽ ഞായറാഴ്‌ച ഉച്ചയ്‌ക്കാണ് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായത്. വീടിനു സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു.
ഒഴിഞ്ഞ സ്ഥലത്തേക്കു കുട്ടിയെ എത്തിച്ച ശേഷം നാലു കുട്ടികളും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. പെണ്‍കുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവന്നതെന്നും അവർ വ്യക്തമാക്കി.