നോട്ട് പിന്‍വലിച്ച നടപടിയില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; പ്രതിപക്ഷത്തിന് വേണമെങ്കില്‍ പ്രധാനമന്ത്രി ലോക്സഭയില്‍ എത്തുമെന്നും ആഭ്യന്തരമന്ത്രി
പ്രതിപക്ഷത്തിന് വേണമെങ്കില്‍ പ്രധാനമന്ത്രി ലോക്സഭയില്‍ എത്തുമെന്നും ആഭ്യന്തരമന്ത്രി
രാജ്യത്ത് നോട്ട് അസാധുവാക്കിയ നടപടിയില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ലോക്സഭയില്‍ ആണ് രാജ്‌നാഥ് സിങ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ലോക്സഭയില്‍ എത്തുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
നോട്ട് അസാധുവാക്കലില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് പ്രതിഷേധദിനം ആചരിക്കുന്നതിനിടെയാണ് ലോക്സഭയില്‍ ആഭ്യന്തരമന്ത്രി വാക്കു നല്കിയത്. ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നത് പ്രതിപക്ഷമാണെന്ന് പറഞ്ഞ രാജ്‌നാഥ് സിങ്, തങ്ങളുടെ സത്യസന്ധതയെ സംശയിക്കരുതെന്നും പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റിലെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷപ്രതിഷേധം ശക്തമായിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി നല്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍. തെറ്റുകള്‍ തിരുത്താത്ത പ്രധാനമന്ത്രി പ്രതിപക്ഷത്തിനു നേരെ വിരല്‍ ചൂണ്ടുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.