Webdunia - Bharat's app for daily news and videos

Install App

‘പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ സഭാധികാരികൾ നടപടിയെടുക്കാത്തത് സഭാസമൂഹത്തിന് നാണക്കേട്‘: ഫ്രാൻ‌സിസ് മാർപാപ്പ

‘പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ സഭാധികാരികൾ നടപടിയെടുക്കാത്തത് സഭാസമൂഹത്തിന് നാണക്കേട്‘: ഫ്രാൻ‌സിസ് മാർപാപ്പ

Webdunia
ഞായര്‍, 26 ഓഗസ്റ്റ് 2018 (10:28 IST)
പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ, ബന്ധപ്പെട്ട സഭാധികാരികൾ നടപടിയെടുക്കാത്തത് വേദനാജനകവും സഭാസമൂഹത്തിന് നാണക്കേടുമാണെന്ന് ഫ്രാൻ‌സിസ് മാർപാപ്പ. ശക്തമായ നടപടികളെടുക്കാത്തതാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ കൂടുവരുന്നത്. ഇത്തരത്തിലുള്ള വിവാദങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അയർ‌ലൻ‌ഡിൽ എത്തിയ മർപാപ്പ ഡബ്ലിൻ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. പുരോഹിതരുടെ ലൈംഗിക പീഡനത്തിനു വിധേയരായ കുട്ടികളോടൊത്ത് മാർപാപ്പ ഒന്നര മണിക്കൂറോളം ചെലവഴിച്ച് അവരുടെ പരാതികളും പ്രശ്‌നങ്ങളും കേട്ടു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയിലായിരുന്നു ഇത്.
 
39 വർഷങ്ങൾക്ക് ശേഷമാണ് മാർപാപ്പയുടെ അയർലൻഡ് സന്ദർശനം. കുട്ടികളുടെയും യുവജനങ്ങളുടെയും സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പുവരുത്തേണ്ട പുരോഹിതരുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ മോശമായ പ്രവർത്തി ഉണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ല. സഭയിൽ നിന്ന് ഈ പ്രവണത് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തകാലത്തായി അയർ‌ലൻ‌ഡിൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുനു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ആവശ്യക്കാരുടെ എണ്ണം കൂടി; ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാകിസ്ഥാന് തുർക്കി പിന്തുണ?, പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല , പാകിസ്ഥാൻ ഉപയോഗിച്ചതെല്ലാം തുർക്കി നൽകിയ ഡ്രോണുകൾ

അടുത്ത ലേഖനം