പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടു കുപ്പി വീതം മദ്യം സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക നിയമസഭയില്‍ ജെഡിഎസ് എംഎല്‍എ എംടി കൃഷ്ണപ്പ പറഞ്ഞു. മദ്യപിക്കുന്നവരുടെ പണം കൊണ്ടാണ് സംസ്ഥാനത്ത് വനിതകള്‍ക്ക് മാസം 2000 രൂപയും സൗജന്യ ബസ് യാത്രയും സൗജന്യ വൈദ്യുതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആണുങ്ങള്‍ക്ക് എന്തെങ്കിലും കൊടുക്കൂ, എന്താണ് അതില്‍ തെറ്റ് എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം കൃഷ്ണപ്പയുടെ ആവശ്യത്തെ മന്ത്രി കെജെ ജോര്‍ജ് പുച്ഛിച്ചു തള്ളി. തിരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാര്‍ ഉണ്ടാക്കിയ ശേഷം സൗജന്യമായി മദ്യ വിതരണം ചെയ്യാന്‍ കൃഷ്ണപ്പയോട് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ശ്രമിക്കുന്നത് ആളുകളുടെ മദ്യപാനം കുറയ്ക്കാനാണെന്നും മറുപടി നല്‍കി.