Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അമ്മ’ വഴി തമിഴ്നാട്ടിൽ ഇനി സൗജന്യ ഇന്റർനെറ്റും; 50 സ്ഥലത്ത് വൈഫൈ സോണുകൾ ഉടന്‍

അമ്മയുടെ പേരിൽ തമിഴ്നാട്ടിൽ 50 വൈഫൈ സോണുകൾ

‘അമ്മ’ വഴി തമിഴ്നാട്ടിൽ ഇനി സൗജന്യ ഇന്റർനെറ്റും; 50 സ്ഥലത്ത് വൈഫൈ സോണുകൾ ഉടന്‍
തമിഴ്നാട് , ശനി, 24 സെപ്‌റ്റംബര്‍ 2016 (11:34 IST)
‘അമ്മ’ വഴി തമിഴ്നാട്ടിൽ ഇനി സൗജന്യ ഇന്റർനെറ്റും. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട അന്‍പത് സ്ഥലങ്ങളിലാണ് ​സൗജന്യ അമ്മ വൈഫൈ സോൺ ഏർപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അണ്ണാ ‍ഡിഎംകെയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.
 
ബസ്​ടെർമിനലുകളും പാർക്കുകളുമുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഫ്രീ വൈഫൈ സോണുകൾ  ഏർപ്പെടുത്തുന്നത്. കൂടാതെ ഹയർ സെക്കൻഡറി സ്കൂളുകള്‍ക്കും കോളജ് വിദ്യാർഥികൾക്കും സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. ആദ്യ ഘട്ടത്തിൽ 50 സ്കൂളുകളെയാണു ഈ പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇതിന് 10 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.
 
കോയമ്പത്തൂരിൽ സൗരംഭകത്വ കേന്ദ്രവും ചെന്നൈ ഷോളിങ്ങനെല്ലൂരിലെ എൽകോട്ട് പ്രത്യേക സാമ്പത്തിക മേഖലയിൽ 80 കോടി രൂപ ചെലവിൽ ഇന്റഗ്രേറ്റഡ് ഐടി കോംപ്ലക്സും നിർമിക്കാന്‍ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.​ കൂടാതെ 650 ഇ– റജിസ്ട്രേഷൻ കേന്ദ്രങ്ങളും ആരംഭിക്കാക്കുന്നതിനായി 25 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഷിംഗ്‌ടണിലെ മാളിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്കേറ്റു