"ചാനൽ വിലക്കിൽ പ്രധാനമന്ത്രിക്കും ആശങ്ക" പിഴവുണ്ടെങ്കിൽ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

അഭിറാം മനോഹർ
ശനി, 7 മാര്‍ച്ച് 2020 (13:36 IST)
ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നടപടിയിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തിയതായി കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ.മോദി സർക്കാർ മാധ്യമസ്വാതന്ത്രത്തെ പിന്തുണയ്‌ക്കുന്നുവെന്നും വാർത്താ ഏജൻസിയായ ഐ എൻ ഐയോട് അദ്ദേഹം പ്രതികരിച്ചു.
 
അടിയന്തരാവസ്ഥയ്ക്ക് എതിരെ പോരാടിയ നരേന്ദ്ര മോദിയുടെ സർക്കാറാണ് രാജ്യം ഭരിക്കുന്നത്. വിലക്ക് സംബന്ധിച്ച തിരുമാനത്തിന് പിന്നിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് സർക്കാർ പരിശോധിച്ചിരുന്നു.അതിനാൽ തന്നെയാണ് പെട്ടെന്ന് തന്നെ ചാനലുകളുടെ സംപ്രേക്ഷണം പുനരാരംഭിച്ചത്. മാധ്യമസ്വാതന്ത്രം ജനാധിപത്യ സംവിധാനത്തിന് അത്യന്താപേക്ഷിതമാണെന്നാണ് അടിസ്ഥാനപരമായി ഞങ്ങള്‍ കരുതുന്നതെന്നും ജാവദേക്കർ പറഞ്ഞു.
 
തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ വിശദാംശങ്ങൾ പരിശോധിച്ച് തീരുമാനത്തിലെത്തുമെന്നും പിഴവുകൾ കണ്ടെത്തിയാൽ അത് പരിശോധിച്ച് നടപടികളെടുക്കുമെന്നും പ്രകാശ് ജാവദേക്കർ വിശദീകരിച്ചു.കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു 2 ചാനലുകളും 48 മണിക്കൂറുകൾ നിരോധിച്ചുകൊണ്ടുള്ള പ്രതികാര നടപടി. ഇന്നലെ രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്. കലാപത്തില്‍ കേന്ദ്രസര്‍ക്കാരും പൊലീസും കാണിക്കുന്ന അലസ മനോഭാവവും, സംഘപരിവാര്‍ ബന്ധവുമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരാധനാലയങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോടു പക്ഷം പിടിച്ചെന്നുമാണ് ചാനലുകൾക്കെതിരെ ഉയരുന്ന ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments