ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് തന്റെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 3000ത്തിലധികം ആളുകളാണ് ഇതിനോടകം മരിച്ചത്. കേരളത്തിലുമെത്തി, എന്നാൽ കൃത്യമായ ഇടപെടലലിലൂടെ അവർ മൂന്ന് പേരും രോഗം ഭേദമായി തിരികെ വീട്ടിലേക്ക് മടങ്ങി. ഇപ്പോൾ ഇന്ത്യയിൽ 31 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരിക്കുന്ന ഈ സാഹചര്യത്തിലാണ് കേരളത്തെ മാതൃകയാക്കാൻ മറ്റ് സംസ്ഥാനങ്ങൾ ഒരുങ്ങുന്നത്.
തെലങ്കാനയിൽ രണ്ട് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. തെലങ്കാന സർക്കാരിന്റെ 12 അംഗ സംഘം കേരളം സന്ദർശിച്ചു. കേരളത്തിലെ പ്രതിരോധ സംവിധാനങ്ങൾ മനസിലാക്കാൻ തെലുങ്കാന സർക്കാരിന്റെ 12 അംഗ സംഘം സന്ദർശിക്കുന്ന കാര്യം ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചപ്പോൾ സംസ്ഥാന സർക്കാർ എന്തൊക്കെ പ്രതിരോധ പ്രവർത്തനങ്ങളാണ് സ്വീകരിച്ചതെന്ന് സംഘത്തോട് വിശദീകരിച്ചുവെന്ന് ആരോമന്ത്രി വ്യക്തമാക്കി.