15 മിനിറ്റ് നേരം കൊണ്ട് ചൈനയിൽ, പാകിസ്ഥാനിലെത്താൻ 3 മിനിറ്റ് മാത്രം, ധ്വനി ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

അഭിറാം മനോഹർ
ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (09:23 IST)
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഎ വികസിപ്പിക്കുന്ന ധ്വനി മിസൈലിന്റെ പരീക്ഷണം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്ന് സൂചന. 5,500 കിലോമീറ്ററിന് മുകളില്‍ ദൂരപരിധിയുള്ള ധ്വനി ഒരു ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളാണ്. ചൈനയുടെ ഭാഗത്ത് നിന്നും വര്‍ധിച്ച് വരുന്ന ഹൈപ്പര്‍ സോണിക് ഭീഷണികള്‍ക്കെതിരെയുള്ള തന്ത്രപ്രധാനമായ ആയുധമായാണ് ഇന്ത്യ ധ്വനിയെ കാണിന്നത്.
 
 ചൈനയില്‍ നിന്നും ഹൈപ്പര്‍ സോണിക് സാങ്കേതികവിദ്യ സ്വന്തമാക്കാനായി പാകിസ്ഥാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നീക്കം. ശബ്ദത്തേക്കാള്‍ 6 മടങ്ങിലധികം വേഗതയുള്ള ധ്വനി ഇന്ത്യ സ്വന്തമാക്കുന്നതോടെ ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ യുഎസ്, ചൈന,റഷ്യ എന്നിവര്‍ക്ക് മാത്രമാണ് ഈ കപ്പാസിറ്റിയുള്ളത്. അഗ്‌നി 5 മിസൈലിന്റെ ബൂസ്റ്റര്‍ റോക്കറ്റിലാകും ധ്വനി ഘടിപ്പിക്കുക. ധ്വനിയുടെ വേഗത ശബ്ദത്തേക്കാള്‍ 21 മടങ്ങ് വരെ വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
 
പത്തിലധികം പോര്‍മുനകള്‍ ധ്വനിയില്‍ ഘടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത ആയുധങ്ങളാണെങ്കില്‍ ഒരു ടണ്ണും ആണവ പോര്‍മുനകളാണെങ്കില്‍ 500 കിലോഗ്രാമും വഹിക്കാന്‍ ധ്വനിക്ക് സാധിക്കും. ശബ്ദത്തേക്കാള്‍ 21 മടങ്ങ് വരെ വേഗത കൈവരിക്കാനായാല്‍ കേവലം 15 മിനിറ്റില്‍ ചൈനയില്‍ ആക്രമണം നടത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. വെറും 3 മിനിറ്റില്‍ പാകിസ്ഥാനിലും നാശം വിതയ്ക്കാന്‍ സാധിക്കും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നവംബർ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ ചൈനയ്ക്ക് മുകളിൽ 155 ശതമാനം നികുതി, വീണ്ടും ഭീഷണിയുമായി ട്രംപ്

ധനാനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും, ബാധിക്കുന്നത് ലക്ഷകണക്കിന് സർക്കാർ ജീവനക്കാരെ

ഡോക്ടറുടെ 8 വര്‍ഷത്തെ പോരാട്ടം: തെറ്റിദ്ധരിപ്പിക്കുന്ന ORS പാനീയങ്ങള്‍ FSSAI നിരോധിക്കുന്നു

അമീബിക് മസ്തിഷ്‌ക ജ്വരത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണം കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണെന്ന് ഡോ ഹാരിസ് ചിറക്കല്‍

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

അടുത്ത ലേഖനം
Show comments