രാജ്യത്ത് പെട്രോൾ വില 121 കടന്നു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചിലയിടങ്ങളിലാണ് പെട്രോൾ വില 121 കടന്നത്. ഇന്ന് പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഒരു മാസത്തിനിടെ പെട്രോളിന് 7 രൂപ 92 പൈസയും ഡീസലിന് 8 രൂപ 95 പൈസയും വർധിച്ചത്.
ഇന്ധനവില ഉയർന്നതോടെ രാജ്യത്ത് വിലക്കയറ്റവും പ്രകടമാവുകയാണ്. രാജ്യത്ത് പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയർന്നു. വിലക്കുറക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി കുറയ്‌ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അനുകൂലമായ നടപടികൾ സർക്കാരുകളിൽ നിന്ന് ഉണ്ടായിട്ടില്ല.